KeralaLatest

ബാഡ്മിന്റണ്‍ പരിശീലകന്‍ എസ് ബാലചന്ദ്രന്‍ നായര്‍ അന്തരിച്ചു

“Manju”

തിരുവനന്തപുരം ;ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ പരിശീലകനായിരുന്ന എസ് ബാലചന്ദ്രന്‍ നായര്‍ അന്തരിച്ചു. തിരുവനന്തുപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഏറെക്കാലം ഇന്ത്യന്‍ ടീമിം പരിശീലകനായിരുന്ന ബാലചന്ദ്രന്‍ നായര്‍ നിരവധി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റുകളില്‍ ടീമിനെ അനുഗമിച്ചിട്ടുണ്ട്.

വര്‍ഷങ്ങളോളം തൃശൂര്‍ സായിയില്‍ പരിശീലകനായിരുന്നു. ദേശീയ താരങ്ങളായ യു വിമല്‍കുമാര്‍, ഒളിമ്പ്യന്‍ വി ദിജു, സനേവ് തോമസ്, ജോര്‍ജ് തോമസ് തുടങ്ങിയ താരങ്ങള്‍ വളര്‍ന്നുവന്നത്. മൂന്ന് തവണ ദ്രോണാചാര്യ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും അവാര്‍ഡ് നേട്ടമെന്ന ആ​ഗ്രഹം ബാക്കിയാക്കിയാണ് വിയോ​ഗം.

Related Articles

Back to top button