KeralaLatestThiruvananthapuram

മാനവവീയം വീഥിയിൽ മറഡോണ അനുസ്മരണം

“Manju”

തിരുവനന്തപുരം :നൂറ്റാണ്ടിന്റെ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി. അദ്ദേഹത്തിൻറെ വിയോഗത്തിൽ അനുശോചിച്ചു കൊണ്ടു തിരുവനന്തപുരം ഫുട്ബോൾ ലൗവേഴ്സ് ഫോറം അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. നവംബർ 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാനവീയം വീഥിയിൽ നടക്കുന്ന ചടങ്ങു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ടൂറിസം വകുപ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കേരള സന്തോഷ് ട്രോഫി ടീമിൻറെ കോച്ചും കൂടിയായിരുന്ന വി പി ഷാജി എന്നിവർ പങ്കെടുക്കും. മുൻ എം എൽ എ യും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഫുഡ് സാൽ ആൻഡ് ബീച്ച് സോക്കർ ചെയർമാൻകൂടിയായ ശ്രീ. വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കായിക രംഗത്തെ പ്രമുഖരും ഫുട്ബോൾ ആരാധകരും പങ്കെടുക്കും.

Related Articles

Back to top button