IndiaLatest

ഉപയോഗശൂന്യമായി വെന്റിലേറ്ററുകള്‍

“Manju”

സിന്ദുമോള്‍ ആര്‍.

ഡല്‍ഹി: പല സംസ്ഥാനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്നത് നൂറുകണക്കിന് വെന്റിലേറ്ററുകള്‍. അനുബന്ധ ഉപകരണങ്ങള്‍ കിട്ടാനില്ലാത്തതും ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചവര്‍ ഇല്ലാത്തതുമാണ് വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമായി കിടക്കാന്‍ കാരണമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പലയിടത്തും വെന്റിലേറ്ററുകളുണ്ടെങ്കിലും ഐസിയു ഇല്ല. വെന്റിലേറ്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലവുമില്ല. ഉപയോഗിക്കുമ്പോള്‍ കേടായാലോ എന്ന് ഭയന്ന് പല ഡോക്ടര്‍മാരും ഉപയോഗിക്കാന്‍ മടിക്കുന്നുമുണ്ട്.

Related Articles

Back to top button