InternationalLatest

ലോകത്ത് കൊവിഡ് ബാധിതര്‍ 22.33 കോടി

“Manju”

ന്യയോര്‍ക്ക് ; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാല്‍പത്തിയാറ് ലക്ഷമായി ഉയര്‍ന്നു. ഇന്നലെ ഒന്‍പതിനായിരത്തിലധികം പേരാണ് മരണമടഞ്ഞത്. നിലവില്‍ ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

അമേരിക്കയില്‍ 6.71 ലക്ഷം പേരാണ് യുഎസില്‍ മരണമടഞ്ഞത്. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.84 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 369 പേരാണ് കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞത്. ഇതോടെ ആകെ മരണം 4.41 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് മൂന്ന് കോടി മുപ്പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. നിലവില്‍ 3.91 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി ഇരുപത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button