IndiaLatest

ഹൈജമ്പ് താരം തേജസ്വിന്‍ ശങ്കറിന് സ്വര്‍ണം

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹൈജമ്പ് താരം തേജസ്വിന്‍ ശങ്കറിന് അമേരിക്കന്‍ കായിക മേളയില്‍ സ്വര്‍ണം. മാന്‍ഹട്ടനില്‍ നടന്ന ഔട്ട്ഡോര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലാണ് ഒന്നാം സ്ഥാനം നേടിയത്. കന്‍സാസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനീധീകരിച്ച തേജസ്വിന്‍ 2.28 മീറ്റര്‍ ചാടിക്കടന്നാണ് സ്വര്‍ണം നേടിയത്.

ഇന്ത്യന്‍ താരത്തിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണിത്. തേജസ്വിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിന് ഒരു സെന്റീമീറ്റര്‍ പിന്നില്‍. 2018 ല്‍ 2.29 മീറ്റര്‍ ചാടിക്കടന്ന് കരിയറിലെ മികച്ച പ്രകടനം കാഴ്ചവച്ച തേജസ്വിന്‍ ദേശീയ റെക്കോഡും സ്ഥാപിച്ചു. മാന്‍ഹട്ടനിലെ ഔട്ട്ഡോര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് തേജസ്വിന്‍ ഹൈജമ്പില്‍ സ്വര്‍ണം നേടുന്നത്. 2019 ല്‍ ഇവിടെ ഒന്നാമനായി. കഴിഞ്ഞ വര്‍ഷം കൊറോണ വ്യാപനത്തെ തുടര്‍ന്ന് മീറ്റ് നടത്തിയില്ല.

ഒക്കല്‍ഹോമ യൂണിവേഴ്‌സിറ്റിയുടെ വെര്‍നോന്‍ ടര്‍ണര്‍ 2.25 മീറ്റര്‍ ദൂരം താണ്ടി വെളളി മെഡലും ടെക്‌സാസ് ടെക് യൂണിവേഴ്‌സിറ്റിയുടെ ഹോഗന്‍ 2.11 മീറ്റര്‍ ചാടി വെങ്കലവും കരസ്ഥമാക്കി. ഇരുപത്തിരണ്ട് വയസുകാരനായ തേജസ്വിന്‍ ശങ്കര്‍ 2017 മുതല്‍ കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ്.

Related Articles

Back to top button