IndiaKeralaLatest

അത്മഹത്യ പ്രവണത; അവബോധത്തിന് ‘കാള്‍ കൂള്‍’ പദ്ധതി

“Manju”

Call cool program from tomorrow
തിരുവനന്തപുരം: ആത്മഹത്യ പ്രവണത ഉള്ളവരെ ജീവിതത്തിലേക്ക് തിരിച്ച്‌ കൊണ്ടുവരാന്‍ ‘കാള്‍ കൂള്‍’ പദ്ധതി നാളെ ആരംഭിക്കുന്നു. അത്മഹത്യ പ്രതിരോധിക്കുന്നതില്‍ ടെലഫോണിന് വലിയ പങ്ക് വഹിക്കാന്‍ കഴിയും. കേരളത്തിലും ഈ മാര്‍ഗം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആത്മഹത്യ പ്രവണത ഉള്ള ഒരാള്‍ക്ക് ഫോണ്‍ വിളിച്ചാല്‍ സംസാരിക്കാന്‍ ഒരാളെ കിട്ടുകയെന്നത് പ്രധാനമാണ്. ‘കാള്‍ കൂള്‍’ എന്ന പദ്ധതി വിഭാവനം ചെയ്യുന്നത് അതാണ്.
ചില പ്രതിസന്ധികള്‍ക്ക് മുന്നില്‍ ജീവിതം സ്വയം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ജീവിതത്തോട് ഇഷ്ടമില്ലാത്തവരല്ല പലപ്പോഴും ഈ ശ്രമങ്ങള്‍ നടത്തുന്നത്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മറ്റു പോംവഴികള്‍ ഇല്ലെന്ന് തോന്നിയിട്ടാകാം ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്നത്. മാനസിക രോഗങ്ങളുടെ ഭാഗമായുണ്ടാകുന്ന ആത്മഹത്യാ പ്രവണതയും ഉണ്ട്. ആത്മഹത്യാ ശ്രമത്തിന് തൊട്ടുമുമ്ബ് ആരെങ്കിലുമായി സംസാരിക്കാന്‍ കഴിഞ്ഞാല്‍ പലപ്പോഴും ജീവന്‍ കളയാനുള്ള ശ്രമം ഒഴിവയെന്ന് വരും. അങ്ങനെ ഒരു ആത്മഹത്യാ ശ്രമം തല്‍ക്കാലം ഒഴിവാക്കിക്കിട്ടിയാല്‍ പിന്നീട് അവരുമായി വിശദമായി സംസാരിക്കാന്‍ കഴിഞ്ഞെന്നുവരും.
ആവശ്യമെങ്കില്‍ മരുന്നുകള്‍ നല്‍കിയുള്ള ചികിത്സ കൊടുക്കാന്‍ കഴിയും. അവരുടെ ജീവിതത്തില്‍ കുടുംബാംഗങ്ങളെക്കൊണ്ട് കൂടുതല്‍ ഇടപെടലുകള്‍ നടത്തിക്കാന്‍ കഴിഞ്ഞെന്ന് വരും. സമൂഹത്തെ ഇടപെടുത്താന്‍ കഴിഞ്ഞെന്നു വരും. ഇതിനെല്ലാം കഴിയണമെങ്കില്‍ ആത്മഹത്യാ ശ്രമങ്ങള്‍ ഒഴിവാകണം. ജീവിതം അവസാനിപ്പിക്കാന്‍ തോന്നുന്ന നിമിഷം ഇടപെടാനും ആശ്വസിപ്പിക്കാനും ഒരാള്‍ വേണം.
ഒളിംപ്യന്‍ ചന്ദ്രശേഖര്‍ മേനോന്‍ ട്രസ്റ്റാണ് ഈ ആശയത്തിന് സാമ്ബത്തിക പിന്തുണ നല്‍കുന്നത്. ട്രസ്റ്റിന്റെ രജിസ്ടേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. സമയം നഷ്ടപ്പെടുത്താതെ ഈ പദ്ധതി നാളെ കാലത്ത് എട്ടുണി മുതല്‍ ആരംഭിക്കുകയാണ്. കൊവിഡ് 19 രോഗവും നമ്മളില്‍ പലര്‍ക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും ഒക്കെ കാരണമായിട്ടുണ്ട്. അതുകൊണ്ടു കൂടിയാണ് പദ്ധതി ഉടന്‍ ആരംഭിക്കുന്നത്.
8929800777 എന്ന ഫോണ്‍ നമ്ബരാണ് ഈ പദ്ധതിയുടേത്. ആത്മഹത്യ പ്രവണത ഉണ്ടാകുന്നവര്‍ ഈ നമ്ബരില്‍ ബന്ധപ്പെട്ടാല്‍ പ്രത്യേക പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റുമായി അവര്‍ക്ക് സംസാരിക്കാന്‍ കഴിയും. ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതിനുള്ള ഉപദേശവും ലഭിക്കും.
തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ സൂപ്രണ്ടായിരുന്ന മാനസികാരോഗ്യ വിദദ്ധന്‍ ഡോ: അബ്ദുല്‍ ബാരിയാണ് പദ്ധതിക്ക് സാങ്കേതിക നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തോടൊപ്പം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ മനോരോഗ വിദഗ്ദ്ധന്‍ ഡോ: സാഗര്‍ തങ്കച്ചനും പദ്ധതിയുടെ ഉപദേഷ്ടാവായി ഉണ്ട്. ഡോക്ടര്‍മാരുടെയും സൈക്കോളജിസ്റ്റുകളുടെയും ഒരു ടീം ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയോടുള്ള പ്രതികരണമനുസരിച്ച്‌ ഭാവിയില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കേണ്ടി വന്നാല്‍ അതിനുളള പിന്തുണ ചില സാമൂഹ്യ പ്രവര്‍ത്തകരും വിവിധ പ്രൊഫഷണല്‍ പ്രസ്ഥാനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സമയമെടുത്ത് വളരെ ആലോചിച്ചും ഞങ്ങള്‍ പലരുടേയും പൂര്‍ണ്ണമായ സന്നദ്ധ സേവനത്തിന്റെ ഭാഗമായും തുടങ്ങുന്ന പദ്ധതിയാണിത്. അതിനാല്‍ തികഞ്ഞ ഗൗരവത്തോടെ ഇതിനെ കാണണം. മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരു ശ്രമമായി ഇതിനെ കാണണം. തമാശയ്ക്കോ വെറുതേ പരീക്ഷിച്ചു നോക്കാനാ ഈ നമ്ബരില്‍ ദയവായി വിളിക്കരുത്.
ഉപദേശക സമസമിതി: ഡോ: എ.കെ. ജയശ്രീ, പി. വിജയന്‍ ഐ.പി.എസ്, ഡോ. ശ്രീജിത് എന്‍ കുമാര്‍, ഡോ. എന്‍. സുല്‍ഫി, മൈത്രേയന്‍, ഗോപിനാഥ് മുതുകാട്, ജി. ശ്രീറാം, ജി വേണുഗോപാല്‍, ബാബു ഗോപാലകൃഷ്ണന്‍, പ്രൊഫസര്‍ ശ്രീലത, നൗമാമണി, മാണി പോള്‍, ഡോ. ഷിറാസ് ബാവ, അനു. എസ്. നായര്‍, രാജീവ് ഗോപാലകൃഷ്ണന്‍, ജോണ്‍സണ്‍ ഇടയാറന്മുള, അഡ്വക്കേറ്റ് ബി. ബാലമോഹന്‍, ബിജു.പി. നായര്‍, സലിം കുമാര്‍, ബേബി.റ്റി ആയൂര്‍, നൗറില്‍ എന്‍, എ.സറഫ്, ഡോ: വി.ജി. വിനോദ് കുമാര്‍, സി.വി. സുരേഷ്, ഡോ: ആനന്ദ് പിള്ള, മീനാക്ഷി സജീവ് തുടങ്ങിയവര്‍ അടങ്ങുന്നതാണ് ഉപദേശക സമിതി

Related Articles

Back to top button