IndiaLatest

ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; 12 പേര്‍ക്ക് ദാരുണാന്ത്യം

“Manju”

ബെംഗളൂരു: നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് സ്ത്രീകളടക്കം 12 പേര്‍ മരിച്ചു. കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചിക്കബെല്ലാപുര ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. കാറില്‍ 14 പേരാണുണ്ടായിരുന്നത്.

ബാഗേപള്ളിയില്‍ നിന്നും ചിക്കബെല്ലാപുരയിലേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയിലേക്ക് ടാറ്റാ സുമോ കാര്‍ പാഞ്ഞുകയറുകയായിരുന്നു. 12 പേരും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. കനത്ത മൂടല്‍മഞ്ഞ് കാരണം ഡ്രൈവര്‍ക്ക് റോഡ് കാണാതായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ടാങ്കര്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച്‌ കയറിയ നിലയിലാണുള്ളത്.

Related Articles

Back to top button