IndiaLatest

നടന്‍ വിജയകാന്ത് ആശുപത്രിയില്‍

“Manju”

ചെന്നൈ; തമിഴ് സൂപ്പര്‍ താരം വിജയകാന്ത് ആശുപത്രിയില്‍. ശ്വാസതടസത്തെതുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിജയ്കാന്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് സൂചന. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ഡി.എം.ഡി.കെ. പ്രസിഡന്റ് ആയ അദ്ദേഹം അസുഖങ്ങള്‍ കാരണം കുറച്ച്‌ വര്‍ഷങ്ങളായി പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബം ആണ് നോക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ പോലും അദ്ദേഹം മത്സരിച്ചിട്ടില്ല. പുലര്‍ച്ചെ മൂന്നുമണിയോടെ വിജയകാന്തിനെ ചെന്നൈ മിയാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ദ്ധരാത്രിയില്‍ അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടതായി പറയപ്പെടുന്നു.

Related Articles

Back to top button