IndiaLatest

ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക, പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

“Manju”

ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക. വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയാണ് പതാക അനാച്ഛാദനം ചെയ്യുക. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന വേളയിലാണ്, സെപ്റ്റംബര്‍ രണ്ടിന് പതാക അനാച്ഛാദനം ചെയ്യുന്നത്. കൊളോണിയല്‍ ഭൂതകാലത്തില്‍ നിന്നുള്ള വിടവാങ്ങലിന്റെ അടയാളപ്പെടുത്തലായി, പുതിയ നാവിക പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിപ്പ്. അതേസമയം രാവിലെ 9:30 നാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ ഐഎന്‍എസ് വിക്രാന്ത് എന്ന ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യുക.

നാവിക കപ്പലുകളോ, സാമഗ്രികളോ അവയുടെ ദേശീയതയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പതാകയാണ് നേവല്‍ എന്‍സൈന്‍. നിലവിലെ ഇന്ത്യന്‍ നേവല്‍ എന്‍സൈന്‍ ഒരു സെന്റ് ജോര്‍ജ്ജ് ക്രോസ് അടങ്ങിയ ( വെള്ള പശ്ചാത്തലത്തില്‍, ചുവന്ന കുരിശും, കുരിശിന്റെ ഒരു കോണില്‍, ദേശീയ പതാക) മാതൃകയിലാണ് ഉപയോഗിക്കുന്നത്. ഇത് ബ്രിട്ടീഷ് കൊളോണിയല്‍ ഓര്‍മകളെ നിലനിര്‍ത്തുന്ന സെന്റ് ജോര്‍ജ്ജ് കുരിശിന്റെ പ്രതീകമാണ്. 1950ന് ശേഷം ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാക മാറ്റുന്നത്. നേരത്തെ മറ്റ് സേനകളും ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിയിരുന്നു. നാവിക സേനയില്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു ചിഹ്നം പതാകയില്‍ ഉപയോഗിക്കുന്നത്.

 

Related Articles

Back to top button