IndiaKeralaLatest

16കാരനെ വീട്ടുസാധനങ്ങള്‍ വാങ്ങാനയച്ച അമ്മയ്ക്കെതിരെ കേസ്:

“Manju”

മലപ്പുറം; ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുന്ന മലപ്പുറത്ത് 16കാരനെ വീട്ടുസാധനങ്ങൾ വാങ്ങാനയച്ച അമ്മയ്ക്കെതിരെ കേസ്. അയൽവാസിയുടെ വാഹനവുമായി വീട്ടിലേക്ക് അവശ്യ സാധനങ്ങൾ വാങ്ങാനാണ് കുട്ടി പുറത്തിറങ്ങിയത്. പൊലീസ് പരിശോധനയിലാണ് ബൈക്കുമായി പുറത്തു കറങ്ങിയ കുട്ടി പിടിയിലായത്
ചെമ്മാട്-പരപ്പനങ്ങാടി റോഡിൽ തൃക്കുളം ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെ തിരൂരങ്ങാടിയിൽ വച്ചാണ് അമിതവേ​ഗത്തിൽ ഇരുചക്രവാഹനത്തിൽ എത്തിയ 16 കാരൻ പൊലീസിന്റെ കയ്യിലകപ്പെട്ടത്. വീട്ടുസാധനങ്ങൾ വാങ്ങാൻ അമ്മ പറഞ്ഞുവിട്ടതാണെന്നും വാഹനം അയൽവാസിയുടേതുമാണെന്നും കുട്ടി പറഞ്ഞു.
കുട്ടിയുമായി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോൾ അമ്മ നിസം​ഗതയോടെയാണ് പ്രതികരിച്ചത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെമ്മാട് സ്വദേശിനിയായ അമ്മയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പിലെ പുതിയ ഭേദഗതി പ്രകാരം കേസെടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്.

Related Articles

Check Also
Close
Back to top button