InternationalLatest

താന്‍ സന്തോഷവാനല്ല; പോഗ്ബ

“Manju”

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ താന്‍ സന്തോഷവാന്‍ അല്ല എന്ന സൂചന നല്‍കി പോള്‍ പോഗ്ബ. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഒരു കിരീടം തനിക്ക് നേടാന്‍ ആവില്ല എന്ന് പോഗ്ബ പറഞ്ഞു. അവസാന സീസണുകളില്‍ ഇത് തന്നെ ആയിരുന്നു സ്ഥിതി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയാലും വേറെ ഒരു ക്ലബ് ആയാലും എനിക്ക് കിരീടങ്ങള്‍ വിജയിച്ചേ പറ്റൂ. പോഗ്ബ പറഞ്ഞു.കിരീടങ്ങള്‍ നേടിയാലെ തൃപ്തി ഉണ്ടാകു. അവസാന അഞ്ചു വര്‍ഷമായി അതില്ല. പോഗ്ബ പറയുന്നു. ഫ്രഞ്ച് ടീമില്‍ കളിക്കുമ്ബോള്‍ ദെഷാംസ് എനിക്ക് കൃത്യമായി ഒരു റോള്‍ നല്‍കുന്നുണ്ട്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അതല്ല അവസ്ഥ. അവിടെ എന്താണ് തനിക്ക് റോള്‍ എന്ന് ചോദിച്ചാല്‍ അറിയില്ല എന്ന് പോഗ്ബ പറഞ്ഞു.

Related Articles

Back to top button