KeralaLatest

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയകരം; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം അടക്കമുള്ള അഞ്ച് ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവറ്റി നിരക്കും രോഗികളുടെ എണ്ണവും കുറഞ്ഞു. നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങി എന്നതിന്റെ ലക്ഷണമാണിത്. എന്നാല്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്താന്‍ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പികളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്.

Related Articles

Back to top button