KeralaLatest

ബ്ലാക്ക് ഫംഗസ് പകരുന്ന രോഗമല്ല മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയരുന്നുണ്ടെന്നും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ലിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാല്‍ രോഗബാധിക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ മറ്റുള്ളവര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ കേരളം അതിനെതിരെ ജാഗ്രത ആരംഭിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് 15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related Articles

Back to top button