Latest

യു.എ.ഇ പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിച്ചു

“Manju”

ദുബായ്: മുന്‍ ബ്രസീലിയന്‍ ഫുട്‌ബാള്‍ താരം റൊണാള്‍ഡീഞ്ഞോയ്ക്ക് യു.എ.ഇ പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിച്ചു. കഴിഞ്ഞ ദിവസം ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ മുഖ്യ കാര്യാലയമായ ജാഫ്‌ലിയ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജനറല്‍ അല്‍ മര്‍റി ഗോള്‍ഡന്‍ വിസ അടിച്ച പാസ്‌പോര്‍ട്ട് താരത്തിന് കൈമാറി. യു.എ.ഇയില്‍ 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികള്‍ക്ക് അനുവദിച്ചത്.

Related Articles

Back to top button