IndiaLatest

വെള്ളപ്പൊക്കം: സഹായഹസ്തവുമായി നടൻ ശിവ കാര്‍ത്തികേയൻ

“Manju”

ചെന്നൈ: തമിഴ്‌നാട്ടില്‍ മിഷോങ് ചുഴലിക്കാറ്റിനേത്തുടര്‍ന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നടൻ ശിവ കാര്‍ത്തികേയൻ. തമിഴ്നാട് മന്ത്രിയും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിനെ സന്ദര്‍ശിച്ച്‌ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് 10 രൂപ സംഭാവനയും ചെയ്തു.
എക്സ് അക്കൗണ്ടിലൂടെ ഉദയനിധിയാണ് ശിവ കാര്‍ത്തികേയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയ വിവരം അറിയിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രവും ഉദയനിധി പോസ്റ്റ് ചെയ്തു.

മിഷോങ് കൊടുങ്കാറ്റിനെ തുടര്‍ന്ന് കോര്‍പ്പറേഷൻ വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്തിവരികയാണ്. നമ്മുടെ സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന് പിന്തുണയായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍, നടനും സഹോദരനുമായ ശിവ കാര്‍ത്തികയേൻ ഞങ്ങളെ സന്ദര്‍ശിച്ച്‌ നടനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. അദ്ദേഹത്തോടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. നമുക്ക് ഒരുമിച്ച്‌ പ്രവര്‍ത്തിക്കാം, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കുന്ന ദുരിതം തുടച്ചുനീക്കാം. ഉദയനിധി എക്സില്‍ കുറിച്ചു.

Related Articles

Back to top button