IndiaLatest

ബ്ലാക്ക് ഫംഗസ് : രാജ്യത്ത് മരിച്ചവരുടെ എണ്ണം 90 ആയി

“Manju”

ന്യൂഡല്‍ഹി : രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, മ്യൂക്കോര്‍മൈക്കോസിസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

രാജസ്ഥാന്‍, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 90 പേരാണ് മ്യൂക്കര്‍മൈക്കോസിസ് ബാധിച്ച്‌ മരിച്ചത്. ഇന്നലെ കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മല്ലപ്പള്ളി സ്വദേശി അനീഷയാണ് മരിച്ചത്. പ്രമേഹ രോഗികളും, കാന്‍സര്‍ രോഗികളും ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വിദഗ്‌ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button