IndiaLatest

വെടികെട്ടുമായി അക്സര്‍ പട്ടേല്‍, ലീഡോടെ ഇന്ത്യ ഡിക്ലയര്‍ ചെയ്തു

“Manju”

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ലീഡ് നേടിയ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് എടുത്തതിനു ശേഷമാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്.
ഡിക്ലയര്‍ ചെയ്യുമ്ബോള്‍ 26 പന്തില്‍ നിന്ന് 41 റണ്‍സ് എടുത്ത് അക്‌സര്‍ പട്ടേല്‍ പുറത്താവാതെ നിന്നു.
മത്സരത്തില്‍ 539 റണ്‍സിന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയതിന് ശേഷമാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. ടെസ്റ്റ് മത്സരം രണ്ട് ദിവസം ഇനിയും ശേഷിക്കെ ന്യൂസിലാന്‍ഡ് തോല്‍വി ഒഴിവാക്കാന്‍ അത്ഭുതങ്ങള്‍ കാണിക്കേണ്ടി വരും. ഇന്ത്യക്ക് വേണ്ടി മായങ്ക് അഗര്‍വാള്‍(62), ചേതേശ്വര്‍ പൂജാര (47), ശുഭ്മന്‍ ഗില്‍ (47), വിരാട് കോഹ്‌ലി(36) എന്നിവര്‍ മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്.
ന്യൂസിലാന്‍ഡിനു വേണ്ടി ഒന്നാം ഇന്നിങ്സില്‍ 10 വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേല്‍ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് കൂടി വീഴ്ത്തി. കൂടാതെ രചിന്‍ രവീന്ദ്ര 3 വിക്കറ്റും വീഴ്ത്തി.

Related Articles

Back to top button