IndiaLatest

മുത്തച്ഛന്‍ 1994 ല്‍ എസ്ബിഐയുടെ 500 രൂപയുടെ ഷെയര്‍ എടുത്തതിന്റെ മൂല്യം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

“Manju”

മുത്തച്ഛന്‍ 1994 ല്‍ എടുത്ത എസ്ബിഐ യുടെ 500 രൂപ ഷെയറിന് ഇപ്പോഴത്തെ മൂല്യം കേട്ട് ഞെട്ടിയിരിക്കുകയാണ് കൊച്ചുമകന്‍. ചണ്ഡീഗഡിലെ ഒരു ഡോക്ടര്‍ക്കാണ് ഭാഗ്യമുണ്ടായത്. തന്റെ മുത്തച്ഛന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ വാങ്ങിയതായി കണ്ടെത്തിയ അദ്ദേഹം അന്ന് നല്‍കിയ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തുകയും അവ ഒരിക്കലും വിറ്റുപോയിട്ടില്ലെന്നും മനസ്സിലാക്കി.

പീഡിയാട്രിക് സര്‍ജന്‍ ഡോ. തന്‍മയ് മോട്ടിവാലയാണ് ഇക്വിറ്റിയുടെ ശക്തിഎന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ഓഹരിയുടെ വിവരം പങ്കുവെച്ചിരിക്കുന്നത്. മുത്തച്ഛന്‍ അന്നെടുത്ത ഓഹരിയെക്കുറിച്ചുള്ള വിവരം അദ്ദേഹം മറന്നുപോയിരുന്നു. വാസ്തവത്തില്‍, അവര്‍ എന്തിനാണ് ഇത് വാങ്ങിയതെന്നും അവര്‍ അത് കൈവശം വച്ചിട്ടുണ്ടോ എന്നും അവര്‍ക്ക് അറിയില്ലായിരുന്നു എന്നും പറഞ്ഞു. കുടുംബത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ പരതുന്നതിനിടയിലാണ് ഓഹരി സംബന്ധിച്ച രേഖകള്‍ കിട്ടിയത്.

ഓണ്‍ലൈനില്‍ അദ്ദേഹം പങ്കുവെച്ച പോസ്റ്റിന് 886 കെ വ്യൂസാണ് കിട്ടിയത്. ഷെയറുകളുടെ നിലവിലെ മൂല്യം അറിയാനുള്ള ആകാംഷ വളരെ വലുതായിരുന്നു. ഈ ചോദ്യത്തിന് അദ്ദേഹം തന്നെ തുടര്‍ന്നുള്ള പോസ്റ്റില്‍ ഉത്തരം നല്‍കി. ”ഡിവിഡന്റ് ഒഴിച്ചാല്‍ ഇതിന്റെ മൂല്യം ഏകദേശം 3.75 ലക്ഷം വന്നു. ഇന്നത്തെകാലത്ത് അത് ഒരു വലിയ തുകയല്ലെങ്കിലും 30 വര്‍ഷത്തിനുള്ളില്‍ 750 മടങ്ങ് ഉയര്‍ന്നു എന്നതാണ് ആള്‍ക്കാരെ ഞെട്ടിച്ചിരിക്കുന്നത്. ഇതിനൊപ്പം ഫിസിക്കല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ തന്റെ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിനുള്ള ദൈര്‍ഘ്യമേറിയ പ്രക്രിയയെക്കുറിച്ചും അദ്ദേഹം വെളിച്ചം വീശുന്നു.

സെബിയുടെ അഭിപ്രായത്തില്‍, ഫിസിക്കല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വച്ചിരിക്കുന്ന ആരെങ്കിലും ഓഹരികള്‍ ട്രേഡ് ചെയ്യുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ മുമ്ബായി അവ ആദ്യം ഇലക്‌ട്രോണിക് ഫോര്‍മാറ്റിലേക്ക് പരിവര്‍ത്തനം ചെയ്യണം. അതേസമ്യം ഈ പ്രക്രിയ വളരെ ദുഷ്‌ക്കരവും ദൈര്‍ഘ്യമേറിയതുമാണെന്നും ഇതിനായി ഒരു ഉപദേശകന്റെ സഹായം തേടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. പേര്, വിലാസം, ഒപ്പ് തുടങ്ങിയ കാര്യങ്ങളില്‍ പൊരുത്തക്കേട് വരുന്നതാണ് അതില്‍ ഒരു കാര്യം. എന്നാല്‍ ഭൂരിഭാഗം സര്‍ട്ടിഫിക്കറ്റുകള്‍ക്കും ചെയ്യാന്‍ കഴിഞ്ഞെന്നും അദ്ദേഹം വിശദീകരിച്ചു, നിലവില്‍ തനിക്ക് പണം ആവശ്യമില്ലാത്തതിനാല്‍ എസ്ബിഐ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയില്ലെന്നും വ്യക്തമാക്കി.

Related Articles

Back to top button