Latest

വരുമാനത്തില്‍ ഇന്ത്യ ബംഗ്ലാദേശിനും താഴെ

“Manju”

പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെക്കാള്‍ താഴെയെന്ന് കണക്കുകള്‍. ബംഗ്ലാദേശിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആളോഹരി വരുമാനം 2,227 ഡോളറായി ഉയര്‍ന്നതോടെയാണ് ഇന്ത്യ പിറകിലേക്ക് പോയത്. 1,947.417 ഡോളറാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ആളോഹരി വരുമാനം. കൊവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായതും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും മൂലമുണ്ടായ സാമ്പത്തിക മാന്ദ്യമാണ് ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ കുറവുണ്ടാകാന്‍ കാരണമായതെന്നാണ് നിഗമനം.2019-20 ല്‍ 2,064 ഡോളറില്‍ നിന്ന് ബംഗ്ലാദേശിന്റെ ആളോഹരി വരുമാനത്തില്‍ 9 ശതമാനം വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കിയ ലോകബാങ്ക് സാമ്പത്തിക അവലോകത്തില്‍ പ്രതിശീര്‍ഷ വരുമാനത്തിലുണ്ടാവുന്ന ഈ മാറ്റം പ്രവചിച്ചിരുന്നു. പ്രതിശീര്‍ഷ വരുമാനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്നായിരുന്നു പ്രവചനം.

Related Articles

Back to top button