Latest

ശരീരഭാരം കുറയ്ക്കാന്‍ പുതിനയില

“Manju”

ഇന്ത്യയില്‍ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് പുതിന. പുതിനയില്‍ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമാണ് ‘മെന്തോള്‍’. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ചില ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.

ഇടവിട്ടുള്ള ചുമ, ജലദോഷം, തുമ്മല്‍ എന്നിവ കുറയ്ക്കാന്‍ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കുന്നു. വയറുവേദനയെ ശമിപ്പിക്കാനും ദഹനക്കേട്, വയറുവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആന്‍റി ബാക്ടീരിയല്‍, ഗുണങ്ങള്‍ പുതിനയിലുണ്ട്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

Related Articles

Back to top button