KeralaLatestThiruvananthapuram

സത്യപ്രതിജ്ഞ പന്തലില്‍ വാക്സിനേഷന്‍ ആരംഭിച്ചു

“Manju”

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തിലൊരുക്കിയ പന്തലില്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പന്തല്‍ വാക്‌സിനേഷന്‍ ഡ്രൈവിന് ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. മുന്‍ഗണനാ വിഭാഗത്തിലെ ജീവനക്കാര്‍ക്കാണ് ഇവിടെ വാക്‌സിനേഷന്‍ നല്‍കുന്നത്. ആദ്യ ദിനമായ ഇന്നലെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കു വാക്‌സിന്‍ നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കും.

Related Articles

Back to top button