IndiaLatest

ചന്ദ്രയാൻ 3 :പ്രഗ്യാൻ റോവർ ചന്ദ്രനില്‍ സഞ്ചരിച്ചത് 8 മീറ്റർ ദൂരം

“Manju”

ചന്ദ്രയാന്‍ 3 ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തില്‍ സ്ഥാനം ഉറപ്പിച്ചു ക‍ഴിഞ്ഞു. ക‍ഴിഞ്ഞ ദിവസം ലാന്‍ഡറില്‍ നിന്നും ചന്ദ്രന്‍റെ പ്രതലത്തിലിറങ്ങിയ റോവര്‍ നിലവില്‍ 8 മീറ്റര്‍ ദൂരം സഞ്ചരിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. റോവറിന്റെ ചലനങ്ങള്‍ ആസൂത്രണം ചെയ്ത നിലയ്ക്ക് തന്നെ നടക്കുന്നതായും ഇന്ത്യന്‍ സ്പേസ് ഏജന്‍സി എക്സിലൂടെ അറിയിച്ചു.
റോവറിലെ നിരീക്ഷണ ഉപകരണങ്ങളായ ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്കോപ്പും (LIBS)  ആല്‍ഫാ പാര്‍ട്ടിക്കില്‍ എക്സ് -റേ സ്പെക്ട്രോമീറ്ററും (APXS) പ്രവര്‍ത്തനം ആരംഭിച്ചു.

റോവര്‍ ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതും സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇസ്റോ ക‍ഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. വരും ദിവസങ്ങളില്‍ ചന്ദ്രനിലെ രഹസ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. റോവറിലെ നിരീക്ഷണ ഉപകരണങ്ങളായ ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്കോപ്പും (LIBS)  ആല്‍ഫാ പാര്‍ട്ടിക്കില്‍ എക്സ് -റേ സ്പെക്ട്രോമീറ്ററും (APXS) പ്രവര്‍ത്തനം ആരംഭിച്ചു.

അതേസമയം, ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ സ്ഥാനത്തെ ഇനിമുതല്‍ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. മറ്റാരും എത്താത്ത ഇടത്താണ് നമ്മൾ. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button