IndiaLatest

ഇന്ത്യക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം

“Manju”

ശ്രീജ.എസ്‌

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യന്‍ വനിതാ ടീം 9 വിക്കറ്റിന്റെ ആധികാരിക ജയം നേടി. രണ്ടാം മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 157 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 28.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

അര്‍ദ്ധ ശതകങ്ങള്‍ നേടി സ്മൃതി മന്ഥാനയും പൂനം റൗത്തും ആണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. 9 റണ്‍സ് നേടിയ ജെമൈമ റോഡ്രിഗസ്സിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. സ്മൃതി 80 റണ്‍സും പൂനം 62 റണ്‍സുമാണ് നേടിയത്. രണ്ടാം വിക്കറ്റില്‍ 138 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച ഏക വിക്കറ്റ് വീഴ്ത്തിയത് ഷബ്നിം ഇസ്മൈല്‍ ആയിരുന്നു.

 

Related Articles

Back to top button