KeralaLatest

എം.ശി​വ​ശ​ങ്ക​റി​ന്റെ സ​സ്പെ​ന്‍​ഷ​ന്‍ കാലാവധി നീ​ട്ടി

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്റെ സ​സ്പെ​ന്‍​ഷ​ന്‍ നാ​ല് മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ശുപാ​ര്‍​ശ​യി​ലാ​ണ് ന​ട​പ​ടി. നേരത്തെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്റെ പേ​രി​ലാ​യിരുന്നു ശി​വ​ശ​ങ്ക​റെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

സ​സ്പെ​ന്‍​ഷ​ന്‍ പു​ന​പ​രി​ശോ​ധി​ക്കു​ന്ന​തി​നു ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യി മൂ​ന്നം​ഗ സ​മി​തി​യെ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചി​രു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത, തൊ​ഴി​ല്‍ വ​കു​പ്പ് അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി സ​ത്യ​ജീ​ത്ത് രാ​ജ​ന്‍, അ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ ജോ​സ് എ​ന്നി​വ​രാ​യി​രു​ന്നു സ​മി​തി അം​ഗ​ങ്ങ​ള്‍. അ​ഖി​ലേ​ന്ത്യാ സ​ര്‍​വീ​സ് ച​ട്ടം അ​നു​സ​രി​ച്ച്‌ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ന്‍​ഡു ചെ​യ്ത് 60 ദി​വ​സം കഴിയുമ്പോള്‍ പു​ന​പ​രി​ശോ​ധി​ക്ക​ണം. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Related Articles

Back to top button