KeralaLatestThiruvananthapuram

ലിറ്റിൽ കൈറ്റ്സ് പദ്ധതിയും ആയി ബന്ധപ്പെട്ട വീഴ്ച പരിഹരിക്കുക എ.ഐ.എസ്.എഫ്

“Manju”

കൃഷ്ണകുമാര്‍ കണ്ണട: കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ മാർക്ക് ദാനവും ആയി ബദ്ധപ്പെട്ട് വെഞ്ഞാറമൂട് ഹയർ സെക്കെന്റെറി സ്കൂളിലെ അപാകത പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എ.ഐ.എസ്.എഫ്.മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
പദ്ധതിയുടെ ഭാഗമായുള്ള 40 വിദ്യാർത്ഥികളിൽ 8 വിദ്യാർത്ഥികൾക്കാണ് ഗ്രേസ്സ് മാർക്ക് ലഭിച്ചത്. ജില്ല ക്യാമ്പിൽ അർഹരായ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാതെ 8 ആൺകുട്ടികളെ മാത്രമാണ് പങ്കെടുപ്പിച്ചത് ഇത്തരത്തിൽ വിദ്യാർത്ഥികളെ പദ്ധതിയുടെ ഭാഗമായി ഉയർത്തി കൊണ്ട് വരാൻ ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയുള്ള അധ്യാപകർക്ക് സാധിക്കാത്തതും കഴിവുള്ള ഒരു പെൺകുട്ടിയെ പോലും ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കാത്തത് സാമൂഹിക അസമത്വം ആണ്. ഈ പദ്ധതിയുടെ നടത്തിപ്പിൽ ജില്ലയിലെ മറ്റ് സ്കൂളുകൾ 99% വിജയകരമായി നടപ്പിലാക്കിയപ്പോൾ വെഞ്ഞാറമൂട് സ്കൂളിൽ മാത്രം ആണ് വലിയ വീഴ്ച ഉണ്ടായത് .കഴിവുള്ള 30 ഓളം വിദ്യാർത്ഥികൾക്കാണ് മാർക്ക് ലഭിക്കാതെ പോയത് പദ്ധതിയുടെ ചുമതലക്കാരായ അധ്യാപകർക്ക് പദ്ധതിയും ആയി ബദ്ധപ്പെട്ടുള്ള വൈധ്യക്ത്യത്തിന്റെ കുറവാണ് അപാകത സൃഷ്ടിച്ചത്.ഇത്തരം പക്ഷാദേദപരമായ പ്രശ്നത്തിന് കാരണക്കാരായ അധ്യാപകർക്ക് എതിരെ ഉത്തരവാദിത്തപ്പെട്ട അധികാരികൾ ഉടനടി നടപടി സ്വീകരിക്കണം എന്നും അർഹരായ വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നവരെ സമരവും ആയി എ.ഐ.എസ്.എഫ് മുന്നോട്ട് പോകും എന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് എ.ഐ.എസ് .എഫ് ജില്ലാ പ്രസിഡന്റ് ശരൺ ശശാങ്കൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആന്റസ്, എം. രാഹുൽ, ജില്ല ജോയിൻ സെക്രട്ടറി അനീസ് എന്നിവർ സംസാരിച്ചു . ജില്ല കമ്മിറ്റി അംഗം മുകുന്ദൻ ബാബു, വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ് വൈശാഖ് , മണ്ഡലം പ്രസിഡന്റ് ഷൈനീഷ്, ലോക്കൽ സെക്രട്ടറി ഹരികൃഷ്ണൻ, പ്രസിഡന്റ് അക്ഷയ് എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്യം നൽകി.

Related Articles

Back to top button