സിന്ധുമോള്‍ ആര്
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,068,957 ആയി ഉയര്‍ന്നു. മരണസംഖ്യ 752,721 ആയി. ഒരു കോടി 38 ലക്ഷം പേര് രോഗമുക്തി നേടി.അമേരിക്കയില്‍ അരലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,414,600 ആയി.
അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 170,373 പേരാണ് മരിച്ചത്. 2,836,523 പേര് സുഖം പ്രാപിച്ചു. ബ്രസീലില്‍ കഴിഞ്ഞ ദിവസം അരലക്ഷത്തില്‍ കൂടുതലാളുകള്ക്കൊണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,229,621 ആയി. 105,564 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 2,356,640 പേര് രോഗമുക്തി നേടി.
ന്യൂസിലന്‍ഡില്‍ പുതുതായി 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഓക്ലന്ഡില് തന്നെയാണ് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മൂന്നു മാസത്തിനു ശേഷം ഓക്ലന്‍ഡിലെ ഒരു കുടുംബത്തില്‍ നാല് പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരെ ക്വാറന്റൈനിലാക്കി.
ഇന്ത്യയിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം അറുപത്തിയാറായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 24 ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 56,383 പേര് രോഗമുക്തി നേടി. ആകെ മരണം 47,033 ആയി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും, കേന്ദ്ര സ്ഥാപനങ്ങള്‍ക്കും 3.04 കോടിയിലധികം എന്‍ 95 മാസ്കുകളും 1.28 കോടിയിലധികം പി.പി.ഇ. കിറ്റുകളും സൗജന്യമായി വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.