KeralaLatest

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ശാന്തിഗിരിയില്‍

നാളെ 4 മണിക്ക് നടക്കുന്ന നവപൂജിതം സമ്മേളനം ഉദ്ഘാടനം ചെയ്യും

“Manju”

പോത്തൻകോട് (തിരുവനന്തപുരം) : കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി നാളെ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തും. നവപൂജിതം ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തുന്നത്. ഓഗസ്റ്റ് 30 ചൊവ്വാഴ്ച വൈകിട്ട് 3ന് എത്തുന്ന മന്ത്രിയെ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നേതൃത്വത്തിലുളള സന്യാസിസംഘം സ്വീകരിക്കും. സ്പിരിച്വല്‍ സോണിലെ പ്രാര്‍ത്ഥനാലയം സന്ദര്‍ശിച്ചതിനുശേഷം താമര പര്‍ണ്ണശാലയിലെത്തി പുഷ്പസമര്‍പ്പണം നടത്തും. തുടര്‍ന്ന് 4ന് നടക്കുന്ന നവപൂജിതം സൗഹൃദസമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

പട്ടികജാതി ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി ആര്‍. രാധാകൃഷ്ണൻ അധ്യക്ഷനാകുന്ന ആശ്രമം റിസര്‍ച്ച് സോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ എം.പി.മാരായ ബിനോയ് വിശ്വം, കൊടിക്കുന്നില്‍ സുരേഷ്, അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ വിശിഷ്ട സാന്നിദ്ധ്യമാകും,  വി.കെ.എല്‍. ഗ്രൂപ്പ് ചെയര്‍മാൻ ഡോ. വര്‍ഗീസ് കുര്യൻ, സോമയ്യ വിദ്യവിഹാര്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസലര്‍ ഡോ.വി.എന്‍. രാധാകൃഷ്ണ, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലര്‍ ഡോ. സാബു തോമസ് എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത് ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ശിവഗിരി മഠത്തിലെ സ്വാമി അഭയാനന്ദ, ബിലിവേഴ്സ് ചര്‍ച്ച് കേരള അതിഭദ്രാസനം സഹായമെത്രാൻ മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്കോപ്പ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷൻ ഇൻചാര്‍ജ് സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ നൗഷാദ് എം.എല്‍.. ശാന്തിഗിരി കമ്മ്യൂണിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിക്കും. വി. ജോയി എം.എല്‍.. പത്ത്, പ്ലസ് ടു ക്ലാസ്സുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കും.  എം.എല്‍..മാരായ വി.ജോയി, സനീഷ് കുമാര്‍ ജോസഫ്, റെജിമോൻ എം. ജോണ്‍, കെ.യു.ജനീഷ് കുമാര്‍, സജീവ് ജോസഫ് എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിക്കും. ബി.ജെ.പി. സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, ശ്രീഗോകുലം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.കെ.കെ. മനോജൻ, ബി.ജെ.പി. തിരുവനന്തപുരം പ്രസിഡന്റ് വി.വി. രാജേഷ്, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാൻ സബീര്‍ തിരുമല, മോഹൻദാസ് ഗ്രൂപ്പ്  കമ്പനി ഡയറക്ടര്‍ റാണി മോഹൻദാസ്, സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് ഡയറക്ടര്‍ ഫാ.ജോസ് കിഴക്കേടം, ബ്രഹ്മകുമാരീസ് തിരുവനന്തപുരം രാജയോഗിത ടീച്ചര്‍ ബ്രഹ്മകുമാരി ബീന, ബി.ജെ.പി. ജില്ല ട്രഷറര്‍ എം. ബാലമുരളി, പള്ളിപ്പുറം സി.ആര്‍.പി.എഫ് ഡി..ജി. മെഡിക്കല്‍ ഡോ. ലിംഗരാജ്, ആള്‍ ഇന്ത്യാ വ്യാപാരി കോണ്‍ഗ്രസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പാറപ്പുറം, സി.പിഐ.(എം.) എല്‍.സി. സെക്രട്ടറി സജിത്ത് എസ്.വി., കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ചെയര്‍മാൻ രഞ്ജിത്ത് പിള്ളൈ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വര്‍ണ ലതീഷ്, മുൻ മെമ്പര്‍ പൂലന്തറ റ്റി.മണികണ്ഠൻ, കവി വിഭു പിരപ്പൻകോട്, എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ജയൻ പോത്തൻകോട്, മുൻ മിസ്റ്റര്‍ ഇന്ത്യ കെ.എസ്. വിനോദ്, സര്‍ഗ്ഗകൈരളി പേട്രണ്‍ ബിജുലാല്‍ എസ്.എസ്., വക്കം ഖാദര്‍ അനുസ്മരണ വേദി ചെയര്‍മാൻ എം.. ലത്തീഫ്, പള്ളിക്കല്‍ സുനില്‍, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അഡീഷണല്‍ ജനറല്‍ കണ്‍വീനര്‍ ഡോ. ജയശ്രീ എന്‍., ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം തിരുവനന്തപുരം റൂറല്‍ ഏരിയ കണ്‍വീനര്‍മാരായ ‍ ശ്രീവാസ് എ., സജീവൻ ഇ., ബാബുരാജ് എന്‍.പി., ബിനോദ് പി.കെ., ബൈജു ജി, മാതൃമണ്ഡലം കോര്‍ഡിനേറ്റര്‍ സര്‍വ്വീസസ് അജിത എ., മാതൃമണ്ഡലം റൂറല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ മിനി കെ.ആര്‍., ഓമന പി., സുമ പി.ജി, ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ ഗുരുപ്രിയൻ ജി. എന്നിവര്‍ സംസാരിക്കും. ശാന്തിഗിരി അഡ്വൈസറി കമ്മിറ്റി ‍ (റിസര്‍ച്ച് ഫൗണ്ടേഷൻ) അഡ്വൈസര്‍ ജി.പ്രഭാകരൻ കൃതജ്ഞതയര്‍പ്പിക്കും. സാമൂഹിക സാംസ്കാരിക കലാ ആത്മീയ മേഖലകളിലെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചശേഷം വൈകിട്ട് കേന്ദ്രമന്ത്രി ഡല്‍ഹിയിലേയ്ക്ക് മടങ്ങും.

Related Articles

Back to top button