IndiaLatest

അജ്ഞാത രോഗം ഗോദാവരി ജില്ലയിലും; 24 കേസുകൾ റിപ്പോർട്ട് ചെയ്തു

“Manju”

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഏലൂരിലുണ്ടായ അജ്ഞാത രോഗം ഗോദാവരി ജില്ലയിലും. ജില്ലയിലെ പുല്ല ഗ്രാമത്തിലുള്ളവർക്കാണ് ഏലൂരിലുണ്ടായതിന് സമാനമായ അജ്ഞാത രോഗം കണ്ടെത്തിയത്. ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചവരെ 24 കേസുകൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം മുതലാണ് പ്രദേശത്ത് അജ്ഞാത രോഗം റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്. ആളുകൾക്ക് തലചുറ്റൽ, ഛർദ്ദി, അപസ്മാരം, വിറയൽ തുടങ്ങിയവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആകെ രോഗികളിൽ 21 പേർ ആശുപത്രിവിട്ടിട്ടുണ്ട്. നിലവിൽ മൂന്ന് സജീവ കേസുകൾ മാത്രമാണുള്ളത്. ഏലൂരിൽ നിന്നും 30 കിലോമീറ്റർ മാറിയാണ് പുല്ല ഗ്രാമം സ്ഥിതി ചെയ്യുന്നത്.

രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പുല്ല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മുൻകരുതലിന്റെ ഭാഗമായി 15 കിടക്കൾ അധികമായി സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Back to top button