IndiaKeralaLatest

ഹരിയാനയിലും പുതുച്ചേരിയിലും ലോക്ഡൗണ്‍ 31 വരെ നീട്ടി

“Manju”

പുതുച്ചേരി/ചണ്ഡിഗഡ്: ഹരിയാനയിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ലോക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. പുതുച്ചേരിയില്‍ ലോക്ഡൗണ്‍ നീട്ടിയതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അറിയിച്ചു. മേയ് 10ന് ആരംഭിച്ച ലോക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
രണ്ടാം കോവിഡ് തരംഗത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ കടുത്ത നടപടികളുടെ ഭാഗമായി ലോക്ഡൗണ്‍ 31 വരെ നീട്ടുകയാണെന്ന് ഹരിയാന ചീഫ് സെക്രട്ടറി വിജയ് വര്‍ധന്‍ പറഞ്ഞു. മേയ് മൂന്നിനാണ് ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് രണ്ടുതവണ നീട്ടിയിരുന്നു.

Related Articles

Back to top button