KeralaLatestThiruvananthapuram

ക്ലസ്റ്റർ ലോക്ഡൗണുകൾ കൊണ്ട് പ്രയോജനമില്ല- കമലാലയം സുകു

“Manju”

കൃഷ്ണകുമാർ സി

ക്ലസ്റ്റർ ലോക്ഡൗണുകൾ കൊണ്ട് പ്രയോജനമില്ല- കമലാലയം സുകു
(സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി)

ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണുമായി 2 ആഴ്ച പിന്നിട്ടിട്ടും സമൂഹവ്യാപനം ക്രമാതീതമായി വർദ്ധിച്ചതായാണ് സർക്കാർ തന്നെ പറയുന്നത്. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതു കൊണ്ട് മാത്രം സാമൂഹിക വ്യാപനം തടയാൻ കഴിയില്ല. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കാതെ വ്യാപനത്തിന് അറുതി വരില്ല. അങ്ങനെയോരു സാഹചര്യം കടന്നു വരും വരെ കടകൾ അടച്ചിടുന്നതാണ് പ്രശ്നത്തിലുള്ള പരിഹാരമായി കാണുന്ന ഭരണാധികാരികൾ യഥാർത്ഥ ദിശയിൽ നിന്നും മാറി ചിന്തിക്കുന്നു എന്നു മാത്രമേ പറയുവാൻ സാധിക്കുകയുള്ളൂ. ഫലപ്രദമല്ല എന്നു കണ്ട് ലോകത്തെ മഹാനഗരങ്ങളിൽ ലോക് ഡൗൺ ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ നിലനിർത്തിക്കൊണ്ട് തന്നെ എല്ലാ വിഭാഗം വ്യാപാര സ്ഥാപനങ്ങൾക്കും നിശ്ചിത സമയമെങ്കിലും തുറന്നു പ്രവർത്തിക്കുവാനുള്ള അനുമതി ഉണ്ടാകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ശ്രീ. കമലാലയം സുകു. സംസ്ഥാന സർക്കാരിനോടും ജില്ലാ ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസിലൂടെ നടന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാനത്ത് ഇനിയും ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടും എന്നാണ് അറിയാൻ കഴിയുന്നത്. നഗര – ജില്ലാ – സംസ്ഥാന അതിർത്തികൾ തുറന്നു കിടക്കുന്നു. സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി മുതൽ മുടക്കിയ സംരംഭകരുടെ വ്യപാര – വ്യവസായ – വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയും അവന്റെ വരുമാനം പൂർണ്ണമായും നഷ്ടമാക്കുന്നു ഏന്നതിനപ്പുറം ലോക്ഡൗണുകൾ കൊണ്ടുള്ള നേട്ടങ്ങൾ സർക്കാർ വ്യാപാരികളോടും ജനങ്ങളോടും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ്, ട്രഷറർ ശ്രീ. നെട്ടയം മധു, നേതാക്കളായ ശ്രീ. കരമന മാധവൻ കുട്ടി, ജെ. ശങ്കുണ്ണി നായർ, ആര്യശാല സുരേഷ്, വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ, വെഞ്ഞാറമൂട് ശശി, പാപ്പനംകോട് രാജപ്പൻ, പോത്തൻകോട് അനിൽകുമാർ, കുടപ്പനക്കുന്ന് വിനയചന്ദ്രൻ, എസ്. മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button