LatestThiruvananthapuram

താമരക്കൂടായൊരു വേദി

“Manju”

പോത്തന്‍കോട് : പ്രപഞ്ചകമലം പ്രതീകാത്മകമാക്കി ശാന്തിഗിരി ആശ്രമത്തില്‍ നവീനമാതൃകയില്‍ വേദി ഒരുക്കുന്നു. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ദേഹവിയോഗം സംഭവിച്ച നവഒലി ജ്യോതിര്‍ദിനാഘോഷപരിപാടികളുടെ അങ്കണമാണ് ഈ താമരവേദി. വൃത്താകൃതിയിലുള്ള സഹകരണ മന്ദിരം എന്ന മണ്ഡപത്തിലാണ് താമരയാകൃതിയില്‍ സ്റ്റേജ് തയ്യാറാക്കിയിട്ടുള്ളത്. വിടര്‍ന്നു പരിലസിക്കുന്ന താമരയിതളുകളാല്‍ ചുറ്റപ്പെട്ട വൃത്തകമാനത്തിനുള്ളിലാണ് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് ഉള്‍പ്പെടെയുള്ള അതിഥികള്‍ ഉപവിഷ്ടരാകുന്നത്. സ്റ്റേജിന് മുന്നിലായി തയ്യാറാക്കിയിരിക്കുന്ന താല്ക്കാലിക തടാകത്തില്‍ ഇലകളോടുകൂടി വിടര്‍ന്നു പരിലസിക്കുന്ന താമരപ്പൂക്കള്‍ മനോഹരമായ കാഴ്ചയാണ്. രാവിലെ 8 മണിക്കാണ് ഉദ്ഘാടനം. മെയ് 6 ന് രാവിലെ 10 മണിക്ക് പ്രതിനിധിസമ്മേളനവും, ഉച്ചകഴിഞ്ഞ് 2.30 ന് നവഒലി ജ്യോതിര്‍ദിനം സമ്മേളനവും നടക്കും. മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക, ആദ്ധ്യാത്മികരംഗത്തെ വിശിഷ്ടവ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

Related Articles

Back to top button