Kozhikode

നന്തിയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കൊയിലാണ്ടി നന്തിയില്‍ ട്രയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു.
കൊല്ലം ആനക്കുളം അട്ടവയല്‍ മനുലാലിന്റെ ഭാര്യ ഹര്‍ഷ (32) മകന്‍ കശ്യപ് (നാല്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂന്ന്‍ മണിയോടെ കോയമ്പത്തൂര്‍- മംഗലാപുരം ട്രെയിന്‍ ഇടിച്ചാണ് മരിച്ചത്. ശശിയുടെയും ഷൈനിയുടെയും മകളാണ്. മൂത്തമകന്‍ കാശിനാഥ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇങ്ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Related Articles

Back to top button