KeralaLatest

വീട്ടുമുറ്റത്ത് കാട്ടാന; ജനല്‍ ചില്ല് തകര്‍ത്തു; സംഭവം വയനാട്

“Manju”

കല്‍പറ്റ: വയനാട് പനവല്ലിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന ജനല്‍ ചില്ലുകള്‍ തകര്‍ത്തു. പുലര്‍ച്ചെ നാലുമണിയോടെയാണ് പാലക്കല്‍ രാജുവിന്റെ വീട്ടില്‍ കാട്ടാന എത്തിയത്. രാജു ഉറങ്ങിയിരുന്നു മുറിയുടെ ജനല്‍ ജില്ലുകളാണ് തകര്‍ത്തത്. ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ ലൈറ്റ് ഇട്ടപ്പോളാണ് കാട്ടാന പിന്‍വാങ്ങിയത്.

വളപ്പിലെ വാഴയും ആന നശിപ്പിച്ചു. വീട്ടിലെ പട്ടിക്കൂടിനും കേടുപാടുണ്ടാക്കി. പ്രദേശത്ത് കുറെ ദിവസമായി ആന ശല്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

Related Articles

Back to top button