IndiaLatest

അമരീന്ദര്‍ സിംഗിന്റെ ബിജെപി പ്രവേശനം ഇന്ന്

“Manju”

അമൃത്സര്‍: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ബിജെപി പ്രവേശനം ഇന്ന്. ക്യാപ്റ്റന്റെ ലോക് കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജെപിയില്‍ ലയിപ്പിക്കും. ഏഴ് മുന്‍ എംഎല്‍എമാരും ഒരു മുന്‍ എംപിയും അമരീന്ദറിനൊപ്പം ബിജെപിയില്‍ ചേരും. ക്യാപ്റ്റന്റെ മകന്‍ രണ്‍ ഇന്ദര്‍ സിംഗ്, മകള്‍ ജയ് ഇന്ദര്‍ കൗര്‍, ചെറുമകന്‍ നിര്‍വാന്‍ സിംഗ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നേക്കും.

ഇന്ന് പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബി.ജെ.പിയില്‍ ലയിച്ചതിന് ശേഷം പട്യാലയില്‍ നടക്കുന്ന ചടങ്ങില്‍ പി.എല്‍.സി പ്രവര്‍ത്തകരെ ബി.ജെ.പിയില്‍ ഉള്‍പ്പെടുത്തുമെന്ന് അമരീന്ദര്‍ സിംഗിന്റെ അടുത്ത സഹായി കെ.കെ ശര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ആദ്യം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരുടെയും ചര്‍ച്ചയ്‌ക്ക് പിന്നാലെ ക്യാപ്റ്റന്‍ ബിജെപിയിലേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

കഴിഞ്ഞ വര്‍ഷം പഞ്ചാബില്‍ അതിരൂക്ഷമായ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയായിരുന്നു ക്യാപ്റ്റന്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് കോണ്‍ഗ്രസില്‍ നിന്നും വിട്ടത്. തുടര്‍ന്ന് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കുകയായിരുന്നു. പഞ്ചാബിന്റെ മുഖ്യമന്ത്രി പദത്തില്‍ മൂന്ന് പ്രാവശ്യം അധികാരത്തിലിരുന്ന നേതാവാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.

Related Articles

Back to top button