India

കൊറോണ വ്യാപനം ജാമ്യത്തിനുള്ള കാരണമല്ല; സുപ്രീംകോടതി

“Manju”

ന്യൂഡൽഹി : കൊറോണ വ്യാപനം പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശ് സ്വദേശിയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയ്‌ക്കെതിരെ യോഗി സർക്കാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. സർക്കാരിന്റെ ഹർജിയിൽ കോടതി ഹൈക്കോടതിയ്ക്ക് നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ വിനീത് സരൺ, ബിആർ ഗവായ് എന്നിവരടങ്ങിയ അവധിക്കാല ബഞ്ചാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി പരിഗണിച്ച കോടതി സമാന സംഭവങ്ങൾ നിരീക്ഷിക്കാനായി മുതിർന്ന അഭിഭാഷകനായ വി ഗിരിയെ അമിക്കസ് ക്യൂറിയായി ചുമതലപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ ഹർജി കോടതി ജൂലൈ ആദ്യവാരം വീണ്ടും പരിഗണിക്കും. ഹർജി പരിഗണിക്കുമ്പോൾ എതിർകക്ഷിയോട് നേരിട്ട് ഹാജരാകാനും കോടതി നിർദ്ദേശമുണ്ട്.

130 കേസുകളിൽ പ്രതിയായ പർതീക് ജെയ്‌നിന് ആണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2022 ജനുവരിവരെയാണ് മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്.

സസ്ഥാന സർക്കാരിന് വേണ്ടി സോളിസിറ്റ് ജനറൽ തുഷാർ മേത്ത ഹാജരായി. കൊറോണ വ്യാപനം ചൂണ്ടിക്കാട്ടി മറ്റ് കോടതികൾ പുറപ്പെടുവിച്ച സമാനമായ ഉത്തരവുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button