IndiaLatest

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം

“Manju”

നവംബര്‍ 11 ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നു. ‘Changing Course, Transforming Education.’ എന്നതാണ് ഈ വര്‍ഷത്തെ വിദ്യാഭ്യാസ ദിന സന്ദേശം സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുല്‍ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്.

1947 ആഗസ്ത് 15 മുതല്‍ 1952 ഫെബ്രുവരി രണ്ട് വരെ നെഹറു മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാനാ അബ്ദുള്‍കലാം ആസാദ്. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയില്‍ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങള്‍ക്കും തുടക്കംകുറിച്ചവരില്‍ പ്രധാനിയായിരുന്നു മൗലാനാ അബുള്‍കലാം ആസാദ്. 1888 നവംബര്‍ 11-ന് മെക്കയില്‍ ജനിച്ച മൗലാനാ അബുള്‍ കലാം ആസാദ് മുഴുവന്‍ പേര് അബുള്‍കലാം മൊഹിയുദ്ദീന്‍ അഹമ്മദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് ഭാരതം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്.

രാജ്യത്തിന്റെ സ്വാതന്ത്ര സമര സേനാനിയായും വിദ്യാഭ്യാസ വിചക്ഷണനായും രാജ്യത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് 1992 ല്‍ രാജ്യം മൗലാനാ അബ്ദുള്‍ കലാം ആസാദിന് ഭാരത് രത്ന നല്‍കി ആദരിച്ചു.

 

Related Articles

Back to top button