കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് വാർഡിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 35 കഴിഞ്ഞു. പരിശോധന തുടരുന്നു എല്ലാവരുടേയും സ്രവ പരിശോധനയ്ക്കൊരുങ്ങി ആരോഗ്യ വകുപ്പ്.
റെഡ്സോണായ കൊട്ടാരക്കര നഗരസഭയിലെ മുസ്ലീം സ്ട്രീറ്റ് വാർഡിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പും പോലീസും.ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കൗൺസിലർ എ ഷാജുവിൻ്റെ നേതൃത്വത്തിൽ എല്ലാ ഇടവഴികളും അടച്ചു പൂട്ടി. സ്രവ പരിശോധന പുരോഗമിക്കുകയാണ്.