InternationalLatest

കശ്മീരില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം നടത്താന്‍ യുഎഇ

“Manju”

ശ്രീനഗര്‍; ജമ്മുകശ്മീരില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി യുഎഇ. കേന്ദ്ര വാണിജ്യകാര്യ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയ ശേഷം ആദ്യമായാണ് ഒരു വിദേശരാജ്യം ഇന്ത്യയുമായി ഇങ്ങനെ ഒരു കരാറില്‍ ഒപ്പിടുന്നത്.

ദുബായിലുളള നിരവധി സ്ഥാപനങ്ങള്‍ ജമ്മുകശ്മീരില്‍ നിക്ഷേപം നടത്താന്‍ തയ്യാറായിട്ടുണ്ട്. വ്യവസായ പാര്‍ക്കുകള്‍,ഐടി ടവറുകള്‍, ലോജിസ്റ്റിക് കേന്ദ്രങ്ങള്‍,മെഡിക്കല്‍ കോളേജ്,സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവ ദുബായ് സര്‍ക്കാര്‍ നിര്‍മ്മിക്കും. പുതിയ നിക്ഷേപങ്ങള്‍ ജമ്മുകശ്മീരിനെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കുമെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു.

Related Articles

Back to top button