KannurKeralaLatestMalappuramThiruvananthapuramThrissur

പയ്യാവൂരില്‍ ഉരുള്‍പൊട്ടി വ്യാപക നാശം

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മലയോരമേഖലകളിലെ പുഴകള്‍ കരകവിഞ്ഞു. നഗരപ്രദേശം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. പലയിടത്തും ഗതാഗതം സ്തംഭിച്ചു. പയ്യാവൂര്‍ ചീത്ത പാറയില്‍ ഉരുള്‍പൊട്ടി വ്യാപക നാശം. പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ആളപായമില്ല.

വളപട്ടണം പുഴ കരകവിഞ്ഞൊഴുകി പല ഭാഗത്തും വെള്ളംകയറി. പറശ്ശിനിക്കടവ് അമ്ബലത്തിന്റെ നടവരെ വെള്ളം കയറി. അമ്ബലത്തിന് സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. കഴിഞ്ഞ വര്‍ഷം വന്‍ നഷ്ടം സംഭവിച്ചതിനാല്‍ ഇത്തവണ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഭൂരിഭാഗവും വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

കോള്‍ തുരുത്തി, നണിച്ചേരി ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാനായി മീങ്കുഴി അണക്കെട്ട് വെള്ളത്തിനടിയിലായിപേരാവൂരില്‍ കണിച്ചാര്‍ ടൗണ്‍, മലയോര ഹൈവേ എന്നിവിടങ്ങളില്‍ വെള്ളം കയറി . ചപ്പാരപ്പടവ് ടൗണിലും വെള്ളം കയറി. ഏഴോം തീരദേശ റോഡില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. പത്തോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. .പെരുമ്പപ്പുഴയോരത്തെ വീട്ടുകാരേയും മാറ്റിപ്പാര്‍പ്പിക്കും. പെരളശേരി പഞ്ചായത്തില്‍ കോട്ടം, എടക്കടവ്, മാവിലായി കിലാലൂര്‍ പ്രദേശങ്ങളിലും വെള്ളം കയറി.

Related Articles

Back to top button