InternationalLatest

ഹോക്കി ലോകകപ്പ് ; ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും പിന്മാറിയതായി റിപ്പോര്‍ട്ട്

“Manju”

ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകള്‍ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ നിന്നും എഫ്.ഐ.എച്ച്‌ പ്രോ ലീഗ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം കണക്കില്‍ എടുത്താണ് ഇരുരാജ്യങ്ങളും ടൂര്‍ണമെന്റുകളില്‍ നിന്നും പിന്മാറിയത്. പുരുഷ-വനിതാ ടീമുകള്‍ മത്സരങ്ങളില്‍ പങ്ക് എടുക്കില്ല.

ജൂനിയര്‍ ഹോക്കി ലോകകപ്പ് പുരുഷ വിഭാഗം മത്സരം ഇന്ത്യയിലും വനിതാ വിഭാഗം ദക്ഷിണാഫ്രിക്കയിലും വെച്ചാണ് നടക്കുക. നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി മത്സരം പൂര്‍ത്തീകരിക്കും. ഇരുരാജ്യങ്ങളിലും കോവിഡ് ഭീതി കുറയാത്ത സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും മത്സരങ്ങളില്‍ നിന്ന് പിന്മാറുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Related Articles

Back to top button