IndiaLatest

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെയ്ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെയ്ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് ഇത്തരം സര്‍ട്ടിഫിക്കറ്റ് പങ്ക് വെയ്ക്കരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റ് പങ്ക് വെയ്ക്കുന്നത് ശ്രദ്ധയില്പെട്ടിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബെര്‍ സുരക്ഷ ബോധവല്‍ക്കരണ ട്വിറ്റെര്‍ ഹാന്‍ഡിലായ സൈബെര്‍ ദോസ്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ തട്ടിപ്പ് സംഘങ്ങള്‍ ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ്.

Related Articles

Back to top button