KeralaLatest

നൂറ്റി മുപ്പത്തി മൂന്ന് കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൂ​ടി വാ​ക്സി​ന്‍ വി​ത​ര​ണം

“Manju”

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സിനേ​ഷ​ന് ത​യാ​റാ​യി സം​സ്ഥാ​നം. ജ​നു​വ​രി 16​-ന് 133 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൂ​ടി​യാ​ണ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വാ​ക്സി​ന്‍ എ​ത്തി​ക്കു​ന്ന​തി​നും സൂ​ക്ഷി​ക്കു​ന്ന​തി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി.1240 കോ​ള്‍​ഡ് ചെ​യി​ന്‍ പോ​യി​ന്‍റു​ക​ളാ​ണ് വാ​ക്സി​ന്‍ സൂ​ക്ഷി​ക്കാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ തു​ട​ര്‍ നി​രീ​ക്ഷ​ണ​വും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കു​ന്ന വാ​ക്സി​ന്‍ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​കും വാ​ക്സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് അ​യ​ക്കു​ക. കേ​ന്ദ്ര സം​ഭ​ര​ണ ശാ​ല​യി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന വാ​ക്സീ​ന്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് ഇ​വി​ട​ങ്ങ​ളി​ലെ റീ​ജ​ണ​ല്‍ വാ​ക്സി​ന്‍ സ്റ്റോ​റു​ക​ളി​ലേ​ക്ക് ന​ല്‍​കും. ഇ​വി​ടെനി​ന്നു പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച വാ​ഹ​ന​ങ്ങ​ളി​ല്‍ ജി​ല്ല​ക​ളി​ലെ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കും.

Related Articles

Back to top button