India

ചൈനയ്‌ക്കെതിരെ ഇസ്രായേലി ഡ്രോണുകൾ വിന്യസിക്കും

“Manju”

ശ്രീനഗർ : ഇന്ത്യൻ ആകാശത്ത് വട്ടമിടാൻ ഇനി ഇസ്രായേലി ഡ്രോണുകളും. ലഡാക്കിൽ ചൈനയ്‌ക്കെതിരെ നിരീക്ഷണം ശക്തമാക്കാൻ ഇസ്രായേലിന്റെ ഹെറോൺ ഡ്രോണുകൾ വിന്യസിക്കാനാണ് നീക്കം. ലഡാക്ക് അതിർത്തിയിൽ വീണ്ടും ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം പ്രകടമായ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിർണായക തീരുമാനം.

വിന്യാസത്തിനായി നാല് ഹെറോൺ ഡ്രോണുകളാണ് ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയിരിക്കുന്നത്. ഡ്രോണുകൾ ഉടൻ ഇന്ത്യയിൽ എത്തും. ഇവ കിഴക്കൻ ലഡാക്കിലും, നിയന്ത്രണ രേഖയുടെ സമീപ പ്രദേശങ്ങളിലുമാണ് വിന്യസിക്കുക.

അടിയന്തിര സാഹചര്യങ്ങളിൽ ആയുധങ്ങൾ വാങ്ങാനായി സേനകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിരിക്കുന്ന പ്രത്യേക അനുമതി ഉപയോഗപ്പെടുത്തിയാണ് ഡ്രോണുകൾ വാങ്ങിയിരിക്കുന്നത്. അത്യാധുനീക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച ഡ്രോണുകളാണ് ഇസ്രായേലിന്റെ ഹെറോൺ ഡ്രോണുകൾ. അതീവ നിരീക്ഷണ ശേഷിയുള്ള ഇവ ഇസ്രായേലിന്റെ മറ്റ് ഡ്രോണുകളെക്കാൾ മികച്ചതാണെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഏതാനും നാളുകളായി ലഡാക്കിൽ നിരീക്ഷണം ശക്തമാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം നടത്തുന്നത്. അടുത്തിടെ അമേരിക്കയിൽ നിന്നുൾപ്പെടെ അത്യാധുനീക സാങ്കേതിക വിദ്യകളോട് കൂടിയ ഡ്രോണുകൾ ഇന്ത്യ വാങ്ങിയിട്ടുണ്ട്.

Related Articles

Back to top button