IndiaLatest

സി.ബി.എസ്.ഇ ബോർഡ് പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ 15 മുതൽ

“Manju”

ന്യൂഡല്‍ഹി : ഒമ്പതാം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും രജിസ്ട്രേഷൻ നടപടികൾ സി.ബി.എസ്.ഇ ഡിസംബർ 15ന് ആരംഭിക്കും. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in ൽ വന്ന അറിയിപ്പ് പ്രകാരം പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്ക് ഈ രജിസ്ട്രേഷൻ നിർബന്ധമാണ്.

അതത് സ്കൂളുകൾ വിദ്യാർത്ഥിയുടെ പേരുവിവരങ്ങൾ സമർപ്പിച്ചാൽ മാത്രമെ അവർക്ക് ബോർഡ് പരീക്ഷകളെഴുതാൻ കഴിയൂ. ഇതിന് മുമ്പ് സ്കൂളുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം.

ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സ്കൂളുകൾ അവരുടെ അഫിലിയേഷൻ നമ്പർ യൂസർ ഐ.ഡിയായി നൽകണം. ഈയടുത്ത് അഫിലിയേഷൻ ലഭിച്ച സ്കൂൾ ആണെങ്കിൽ സി.ബി.എസ്.ഇയുടെ റീജിയണൽ ഓഫീസുകമായി ബന്ധപ്പെടുക. ഓൺലൈൻ രജിസ്ട്രേഷനായി സ്കൂൾ കോഡും പാസ്വേർഡും ഇവിടെ നിന്ന് ലഭിക്കും
രജിസ്ട്രേഷനായി നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് രക്ഷകർത്താക്കൾ ഉറപ്പു വരുത്താനും നിർദേശമുണ്ട്. ശരിയായ വിവരങ്ങൾ നൽകേണ്ടത് സ്കൂളുകളുടെ ഉത്തരവാദിത്തമാണ്

Related Articles

Back to top button