IndiaInternationalLatest
കൊവിഡ് കാലത്ത് ലോകത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ നേതാവ് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് ലോകത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ നേതാവിനെ കണ്ടെത്താന്‍ അമേരിക്കന്‍ റിസര്‍ച്ച് നടത്തിയ സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂരിപക്ഷം. സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം പേരും മോദിക്കാണ് വോട്ട് ചെയ്തത്.
75 ശതമാനം മോദിയെ പിന്തുണച്ചപ്പോള്‍ 20 ശതമാനം വിയോജിപ്പ് പ്രകടിപ്പിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനു നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒൻപതാം സ്ഥാനത്താണുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
13 രാജ്യങ്ങളിൽനിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തിയായിരുന്നു സര്‍വേ നടന്നത്. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്, മെക്സികോ, ദക്ഷിണ കൊറിയ, സ്പെയിൻ, യുകെ ന്നീ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളെയാണു പരിഗണിച്ചത്.