KeralaLatest

ഉദ്ഘാടനത്തിന് എം.എൽ.എ.യെ ക്ഷണിക്കാത്തതിൽ പ്രതിഷേധം

“Manju”

വി.എം.സുരേഷ്കുമാർ

വടകര : വടകര ഗവ. ജില്ലാ ആശുപത്രിയിലെ കോവിഡ് വാർഡ് ഉദ്ഘാടനച്ചടങ്ങിൽ സ്ഥലം എം.എൽ.എ. കെ.കെ. രമയെ ക്ഷണിക്കാത്തത് പ്രതിഷേധാർഹമാണന്ന് വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.

എം.എൽ.എ.യെ ഉദ്ഘാടനവിവരംപോലും അറിയിക്കാത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ ആരോപിച്ചു.സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. പി.എസ്. രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.

Related Articles

Back to top button