Sports

യൂറോപാ ലീഗ്: കിരീടം വിയ്യാ റയലിന്

“Manju”

മാഡ്രിഡ്: ആവേശകരമായ പോരാട്ടത്തിനൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് വിയ്യാ റയലിന് യൂറോപാ ലീഗ് കിരീടം. നിശ്ചിത സമയത്ത് 1-1ന് സമനിലയിലേക്ക് നീങ്ങിയ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ 11-10നാണ് സ്പാനിഷ് ക്ലബ്ബ് സ്വന്തമാക്കിയത്. ക്ലബ്ബിന്റെ 98 വർഷത്തെ ചരിത്രത്തിലെ ആദ്യ സുപ്രധാന കിരീട നേട്ടമാണ് സ്വന്തമാക്കിയത്.

പെനാൽറ്റി ഷൂട്ടൗട്ടിലെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു ഫൈനൽ. കളിയുടെ ആവേശം വാനോളം ഉയർത്തിയ മത്സരമാണ് യൂറോപ്പാ ലീഗിന്റെ കലാശപോരാട്ടത്തിൽ കണ്ടത്. കളിക്കളത്തിലെ ഗോളിയടക്കം 11 പേർ ഗോളടിക്കാൻ ഇറങ്ങേണ്ടി വന്ന അപൂർവ്വകാഴ്ചയ്ക്കും ഇന്നലെ മാഡ്രിഡ് വേദിയായി. യുണൈറ്റഡിന്റെ ഗോളി ജെറോനിമോ റുള്ളിയുടെ മികച്ച ഷോട്ട് വിയ്യാ റയൽ ഗോൾ കീപ്പർ ഡീ ജിയാ സമർത്ഥമായി തടഞ്ഞതോടെയാണ് വിയ്യാ റയലിന് കിരീടം സ്വന്തമായത്.

വിയ്യാറയലിന്റെ പരിശീലകൻ യുനായ് എംറിയുടെ കരിയറിലെ നാലാം കിരീടമാണിത്. മുമ്പ് സെവിയയുടെ പരിശീലകനെന്ന നിലയിൽ 2014,15,16 സീസണിൽ യുനായ് ടീമിന് കിരീടം നേടിക്കൊടുത്തു. 2019ൽ ആഴ്‌സണലിന്റെ കോച്ചായിരുന്ന എംറിക്ക് പക്ഷെ ചെൽസി യ്‌ക്കെതിരെ ടീമിനെ ജയിപ്പിക്കാനായില്ല. 2020 ലാണ് എംറിയെ വിയ്യാറയൽ സ്വന്തമാക്കിയത്.

Related Articles

Back to top button