Latest

റഷ്യ യുക്രെയ്‌നിൽ ഉപയോഗിക്കുന്നത് തങ്ങളുടെ ഡ്രോണുകളല്ലെന്ന് ഇറാൻ

“Manju”

ടെഹ്‌റാൻ : റഷ്യ യുക്രെയ്‌നിൽ തങ്ങളുടെ ഡ്രോണുകൾ ഉപയോഗിക്കുന്നുവെന്ന ആരോപണം തള്ളി ഇറാൻ. റഷ്യയ്‌ക്ക് തങ്ങൾ ഡ്രോണുകൾ നൽകിയെന്നും അവ യുക്രെയ്‌നെ ആക്രമിക്കാൻ ഉപയോഗിച്ചുവെന്ന് തെളിയിക്കണമെന്ന വെല്ലുവിളിയാണ് നാറ്റോയ്‌ക്കെതിരെ ഇറാൻ നടത്തിയത്

ഇറാൻ വിദേശകാര്യമന്ത്രി ഹൊസൈൻ അമീർദൊല്ലാഹിയാനാണ് യൂറോപ്യൻ ആരോപണ ത്തിനെതിരെ രംഗത്തെത്തിയത്. ഇതിനിടെ പ്രതിരോധ രംഗത്ത് റഷ്യയുമായി സഹകരണം തുടരുമെന്നും ഹൊസൈൻ വ്യക്തമാക്കി.

ബ്രിട്ടണും, ഫ്രാൻസും, ജർമ്മനിയുമാണ് ഇറാനെതിരെ ഐക്യരാഷ്‌ട്രരക്ഷാസമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. റോക്കറ്റ് ആക്രമണ ങ്ങൾക്കപ്പുറം റഷ്യ യുക്രെയ്ൻ നഗരങ്ങളിൽ ഡ്രോൺ ആക്രമണം വ്യാപകമാക്കി യിരിക്കുകയാണ്.

റഷ്യയ്‌ക്ക് ഇറാനാണ് ഡ്രോണുകൾ നൽകിയതെന്ന ആരോപണം ശക്തമാവുകയാണ്. ഇതിനൊപ്പം ഇറാൻ ഡ്രോണുകൾക്ക് പുറമേ റഷ്യയ്‌ക്ക് ഭൂതല മിസൈലുകളും എത്തിക്കുവാൻ തീരുമാനമെടുത്തുവെന്നും നാറ്റോ സേനകൾ ആരോപിച്ചിരുന്നു.

Related Articles

Back to top button