IndiaLatest

ടോക്യോ ഒളിമ്പിക്സിനായി മണിപ്പൂര്‍ അഞ്ച് താരങ്ങളെ നല്‍കി

“Manju”

ഒളിംപിക്‌സിനായി രണ്ട് താരങ്ങളെ പ്രധാനമന്ത്രി സഹായിച്ചു, ഒരാള്‍ ചനു; നന്ദി  പറഞ്ഞ് മണിപ്പൂര്‍ മുഖ്യമന്ത്രി | PM Modi helped two athletes to get prompt  medical ...
ടോക്യോ ഒളിമ്ബിക്‌സിനായി മണിപ്പൂര്‍ അഞ്ച് താരങ്ങളെയാണ് രാജ്യത്തിന് നല്‍കിയത്. ചാനുവിനും നിലാകാന്ത് ശര്‍മ്മയ്ക്കും പുറമേ ബോക്‌സര്‍ മേരി കോം, ഹോക്കിതാരം സുശീലാ ദേവി, ജൂഡോ താരം സുശീലാ ദേവി ലിക്മാബം എന്നിവരാണ് അവര്‍. രാജ്യത്തിന് ഇതുവരെ 19 ഒളിമ്ബിക്‌സ് കായിക താരങ്ങളെ നല്‍കിയിട്ടുണ്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരന്‍ സിംഗ് പറഞ്ഞു.
ടോക്യോ ഒളിമ്ബിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യം മെഡല്‍ നേടിയ താരമാണ് ചാനു. വനിതകളുടെ 49 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് ചാനു ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്. മെഡല്‍ നേടിയ ചാനുവിന് ഇംഫാലില്‍ മികച്ച സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്.
ഒളിമ്ബിക്‌സില്‍ വെങ്കലമെഡലിന് അര്‍ഹനായ ഹോക്കി ടീമംഗം നിലാകാന്ത ശര്‍മ്മയെയും സിംഗ് അഭിനന്ദിച്ചു. സ്വര്‍ണ്ണമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും രാജ്യത്തിന് ഒരു മെഡല്‍ കൊണ്ടുവരാനായതിനെ സിംഗ് അഭിനന്ദിച്ചു. ശര്‍മ്മയ്ക്ക് 75 ലക്ഷം രൂപയും സര്‍ക്കാര്‍ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ടോക്യോയില്‍ വെള്ളിമെഡല്‍ നേടിയ ചാനു ഉള്‍പ്പെടെ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് കായിക വേദിയില്‍ ഇറങ്ങിയ രണ്ടു അത്‌ലറ്റുകള്‍ക്ക് ഒളിമ്പിക്‌സിന് മുമ്പായി മികച്ച വൈദ്യസഹായവും പരിശീലനവും അമേരിക്കയില്‍ ലഭ്യമാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബീരന്‍ സിംഗ് പറഞ്ഞു. പ്രധാനമന്ത്രി ഉള്‍പ്പെടെയുളള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനും തെരഞ്ഞെടുപ്പിന് മുമ്പായി വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി സാമ്പത്തീക സഹായം തേടുന്നതിനായുമായി ഡല്‍ഹിയിലെത്തിയവേളയിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. ഈ ആഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മീരാബായി ചാനുവിന് സഹായം നല്‍കിയതിന് നന്ദി പറയുമെന്നും ബീരാന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ചാനുവിന് പുറം വേദന ഉണ്ടായപ്പോള്‍ ഇക്കാര്യം താന്‍ പ്രധാനമന്ത്രിയ്ക്ക് സന്ദേശമയച്ചിരുന്നു എന്നും അദ്ദേഹം നേരിട്ട ഇടപെട്ട് ചാനുവിന്റെ ചികിത്സയുടെ എല്ലാ ചെലവുകള്‍ വഹിക്കുകയും ചെയ്തു. ചികിത്സാ സഹായം ചെയ്യുക മാത്രമായിരുന്നില്ല. മികച്ച പരിശീലനം നേടാന്‍ സഹായിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സഹായം കിട്ടിയ ഏകയാളാണ് നിങ്ങളെന്ന് ചാനുവിനോട് താന്‍ പറഞ്ഞെന്നും എന്നാല്‍ ഇക്കാര്യം ഒരിക്കല്‍ പോലും പ്രധാനമന്ത്രി ആരോടും പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. മോഡിക്ക് കീഴിലെ ഇന്ത്യാക്കാരനായതില്‍ തങ്ങള്‍ അഭിമാനിക്കുന്നു എന്നും മണിപ്പൂര്‍ മുഖ്യമന്ത്രി പറഞ്ഞു.

 

Related Articles

Back to top button