KeralaLatest

നാലാം ദിനം ‘ആടുജീവിതം’ 50 കോടി ക്ലബ്ബില്‍

“Manju”

അതിവേഗം 50 കോടി; ലൂസിഫറിന്റെ റെക്കോർഡ് തകർത്ത് ആടുജീവിതം | aadujeevitham-in- 50-crore-club

ആടുജീവിതം‘ 50 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് നാലാം ദിവസമാണ് പൃഥ്വിരാജ്ബ്ലെസി ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം എന്ന റെക്കോഡ് ആടുജീവിതത്തിന്റെ പേരിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റെക്കോഡാണ് തകര്‍ത്തത്. ഈ വര്‍ഷം ഹാഫ് സെഞ്ച്വറി തൊടുന്ന അഞ്ചാമത്തെ സിനിമയാണ് ആടുജീവിതം. ഇതിനു മുന്‍പ് പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ സിനിമകളും നേട്ടത്തിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കുറുപ്പ്ആണ് ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ മൂന്നാമത്തെ മലയാള സിനിമ. അഞ്ച് ദിവസം കൊണ്ട് ഈ ചിത്രം 50കോടി തികച്ചത്. അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ഭീഷ്മപര്‍വം ആണ് നാലാം സ്ഥാനത്ത്. ആറ് ദിവസം കൊണ്ടായിരുന്നു ഈ മമ്മൂട്ടി ചിത്രം 50 കോടി തൊട്ടത്. 2018 ആണ് അഞ്ചാം സ്ഥാനത്ത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സും ഏഴ് ദിവസത്തിലാണ് അന്‍പത് കോടിയിലെത്തിയത്. ആദ്യ ദിവസം തന്നെ ചിത്രം 16.7 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് അഞ്ച് കോടി രൂപയാണ്. ലോകമെമ്പാടുമായി 1724 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് ദിവസത്തില്‍ ചിത്രം 30 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. ഇന്ത്യയില്‍ നിന്നും ആദ്യ ദിനം 8.78 കോടിയായിരുന്നു കളക്ഷന്‍.

Related Articles

Back to top button